NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് സി.പി.ഐ, എ.ഐ.വൈ.എഫ് പ്രതിഷേധമാർച്ച് നടത്തി.

 

തിരൂരങ്ങാടി: തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് സി.പി.ഐ, എ.ഐ.വൈ.എഫ് പ്രതിഷേധമാർച്ച് നടത്തി. നഗരസഭക്കകത്ത് വെച്ച് മുൻകൗൺസിലറും സി.ഡി.എസ് മെമ്പറുമായ കെ.വി. മുംതാസിനെ കോൺഗ്രസിന്റെ നഗരസഭ കൗൺസിലർ കയ്യേറ്റം ചെയ്യുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത സംഭവത്തിൽ നൽകിയ പരാതിയിൽ നടപടി സ്വീകരിച്ചില്ലെന്നും തിരൂരങ്ങാടി സി.ഐ പ്രതിയെ സംരക്ഷിക്കുന്നെന്നും അഴിമതിയും സ്വജനപക്ഷപാതവും തുടരുകയാണെന്നും ആരോപിച്ചാണ് എ.ഐ.വൈ.എഫ്, സി.പി.ഐ സംയുക്താഭിമുഖ്യത്തിൽ സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചത്.

കഴിഞ്ഞ ദിവസം 4 മണിക്ക് അക്രമത്തിനിരയായ മുംതാസ് സ്റ്റേഷനിൽ എത്തിയ പരാതി പറഞ്ഞ സാഹചര്യത്തിൽ നിർബന്ധപൂർവ്വം അവിടെ ഉണ്ടായിരുന്ന പോലീസുകാർ പരാതി എഴുതി വാങ്ങിക്കുകയായിരുന്നെന്നും 8 മണി പിന്നിട്ടിട്ടും കേസ് രജിസ്റ്റർ ചെയ്യാത്ത പോലീസ് നടപടി ചോദ്യം ചെയ്തെത്തിയ സി.പി.ഐ നേതാക്കളും സി.ഐയും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ മൊഴിരേഖപ്പെടുത്തി മതിയായ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യാമെന്ന ഉറപ്പിൽ മൊഴി നൽകിക്കൊണ്ടിരിക്കെ പാതിവഴിയിൽ വെച്ച് ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങി സി.ഐ സന്ദീപ് കുമാർ പ്രതിക്കനുകൂലമായ നിലപാട് സ്വീകരിക്കുകയാണുണ്ടായതെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.

 

കാഥികനും സി.പി.എം ന്റെ മുതിർന്ന നേതാവ് കൃഷ്ണൻ കുട്ടിയെയും അക്രമിച്ച ഇതേ കൗൺസിലറെ സംരക്ഷിച്ച് നിർത്തുന്ന സമീപനമാണ് സി.ഐ സ്വീകരിച്ചതെന്നും പ്രതിഷേധക്കാർ പറഞ്ഞു. മഹിളാ സംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ.സുലോജന മാർച്ച് ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ കെ.മൊയ്തീൻ കോയ അധ്യക്ഷ്യത വഹിച്ചു.

എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങൾ, ജി.സുരേഷ് കുമാർ, ഗിരീഷ് തോട്ടത്തിൽ, എസ്.ആർ. റെജി തോൾഡ്, അഡ്വ: അയ്യൂബ് ഖാൻ, കബീർ കഴിങ്ങിലപ്പടി എന്നിവർ പ്രസംഗിച്ചു. കെ.സുജീഷ് കുമാർ, കൂർമത്ത് അബ്ദുറഹ്‌മാൻ, എ.വി. സുലൈഖ, മണി.എ, മുസ്തഫ മാളിയേക്കൽ, കെ.പി. ഹുസൈൻ, റഹീം കുട്ടശ്ശേരി, റസാഖ് പരപ്പനങ്ങാടി, സി.ടി മുസ്തഫ, ശിവ ശങ്കരൻ, സമീർ മേലേവീട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *