തൃശൂരില്‍ ചരക്ക് ട്രെയിന്‍ പാളംതെറ്റി; ഗതാഗതം തടസപ്പെട്ടു


തൃശൂര്‍ പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റി. ഉച്ചയ്ക്ക് 2.15 ഓടെയാണ് സംഭവം. ഇതേതുടര്‍ന്ന് തൃശൂര്‍-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ചരക്ക് ട്രെയിനാണ് പാളംതെറ്റിയത്. എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്.
റെയില്‍വേ സ്റ്റേഷനു സമീപമായിരുന്നു അപകടം. റെയില്‍വേ ഉദ്യോഗസ്ഥരും ജീവനക്കാരും സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.