ബാല്‍ക്കെണിയില്‍ വീണ സാരിയെടുക്കാന്‍ മകനെ പത്താം നിലയില്‍ നിന്ന് ബെഡ് ഷീറ്റില്‍ കെട്ടിയിറക്കി അമ്മ; വീഡിയോ വൈറല്‍


ഫ്‌ളാറ്റുകളുടെയും വലിയ കെട്ടിടങ്ങളുടെയും മുകളില്‍ നിന്ന് കാലു തെറ്റി കുട്ടികളും മുതിര്‍ന്നവരും ഒക്കെ താഴെ വീഴുന്ന വാര്‍ത്ത എപ്പോഴും കേള്‍ക്കുന്ന ഒന്നാണ്. അപകട സാധ്യത ഉള്ളതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തുകയാണ് സാധാരണയായി ചെയ്യാറുള്ളത്. എന്നാല്‍ ഇതില്‍ നിന്നും വിപരീതമായി ഒരു അമ്മ തന്റെ മകനെ പത്താം നിലയില്‍ നിന്നും ബെഡ് ഷീറ്റില്‍ കെട്ടിയിറക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഹരിയാനയിലെ ഫരീദാബാധിലാണ് സംഭവം. ഒമ്പതാം നിലയില്‍ പൂട്ടിക്കിടക്കുന്ന വീടിന്റെ ബാല്‍ക്കെണിയില്‍ വീണ സാരി എടുക്കാനായാണ് പത്താം നിലയില്‍ നിന്നും അമ്മ മകനെ ബെഡ് ഷീറ്റില്‍ കെട്ടി താഴേക്ക് ഇറക്കുന്നത്. അമ്മയും കുടുംബത്തിലെ മറ്റ് അംഗങ്ങളും ചേര്‍ന്നാണ് ബെഡ് ഷീറ്റ് പിരിച്ച് മകനെ അതിലൂടെ കെട്ടി താഴേക്ക് ഇറക്കി സാരി എടുത്തത്.
ഇവരുടെ കെട്ടിടത്തിന് എതിര്‍ഭാഗത്ത് താമസിക്കുന്ന ആളാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. പൂട്ടി കിടന്ന വീടിന്റെ ബാല്‍ക്കെണിയില്‍ വീണ സാരി എടുക്കാന്‍ ഇവര്‍ക്ക് ആരുടെയെങ്കിലും സഹായം തേടാമായിരുന്നു. എന്നാല്‍ ആരുടെയും ഉപദേശമോ സഹായമോ തേടാതെ അവര്‍ സ്വന്തം മകന്റെ ജീവന്‍ അപകടത്തില്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു എന്ന് അയല്‍വാസി പറയുന്നു.
ഇത്തരം അപകടകരമായ പ്രലൃത്തികള്‍ ചെയ്യുന്നതിന് മുമ്പ് ഹൌസിംഗ് അസോസിയേഷനുമായി ബന്ധപ്പെടേണ്ടതായിരുന്നു എന്നും അയല്‍വാസി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന അസോസിയെഷന്‍ യുവതിക്ക് കത്തയയ്ക്കുകയും ചെയ്തു. അതേസമയം കുട്ടിയുടെ അമ്മ തന്റെ പ്രവൃത്തിയില്‍ ഖേദ പ്രകടനം നടത്തുകയും ചെയ്തു.