കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതി മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസെടുത്തു


ഇന്ന് രാവിലെ 8 മണിയോടെയാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഇന്നലെ രാത്രി സഹ അന്തേവാസികളുമായി തര്‍ക്കം ഉണ്ടായിരുന്നു. വാര്‍ഡ് അഞ്ചിലെ പത്താംസെല്ലില്‍ രണ്ടുപേരുമായി അടിപിടി ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ ഇവരെ മറ്റൊരു റൂമിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് കെ. സി രമേശന്‍ പറഞ്ഞു.