ചെട്ടിപ്പടി തിരുവളയനാട്ടു കാവ് ദേശഗുരുതി ഉത്സവം നാളെ (ചൊവ്വ )

നെടുവ തിരുവളയനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ക്കുള്ള ഭൂത കോലങ്ങൾ ക്ഷേത്ര സന്നിധിയിലേക്ക് പുറപ്പെടുന്നു

പരപ്പനങ്ങാടി : ചെട്ടിപ്പടി ഹരിപുരം തിരുവളയനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ദേശഗുരുതി ഉത്സവം ചൊവ്വാഴ്ച നടക്കും. ഭഗവതിക്ക് സ്തുതി ഗീതം പാടിക്കൊണ്ട് ഭൂതക്കോലങ്ങൾ വൈകീട്ടോടെ ക്ഷേത്രാങ്കണത്തിൽ എത്തും.
നെടുവ ഭൂതത്താൻകുന്നു ഭൂതക്കൽ വിഗ്രഹങ്ങളെ തൊട്ടുവണങ്ങിയ ശേഷമാണു ക്ഷേത്രാങ്കണത്തിൽ എത്തുക.
നൂറ്റാണ്ടുകൾ പിന്നിട്ട ഈ ആചാരത്തിനു അവകാശികളായ കല്ലുങ്ങൽ തറവാട്ടുകാരാണ് ഭൂത കോലങ്ങൾ കെട്ടുന്ന ചടങ്ങുകൾ നടത്തി വരുന്നത്.