വിവാഹ ദിവസം കുളിക്കാൻ കയറിയ നവവധു തൂങ്ങിമരിച്ച നിലയിൽ


കോഴിക്കോട്: വിവാഹ ദിവസം രാവിലെ വധുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ മേഘയാണ് (30) ജീവനൊടുക്കിയത്. സ്വകാര്യ ആശുപത്രിയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്നു മേഘ. അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായിട്ടായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.
വധൂഗൃഹത്തിലാണ് വിവാഹം നടത്താനിരുന്നത്. അതിനായി മണ്ഡപം ഉള്‍പ്പെടെ ഒരുക്കി. രാവിലെ ബ്യൂട്ടീഷ്യനെത്തിയപ്പോള്‍, കുളിച്ചു വരാമെന്നു പറഞ്ഞ് മേഘ കിടപ്പുമുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു. കുറേ നേരം കഴിഞ്ഞിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്നു കിടപ്പുമുറിയിലെ ജനല്‍ചില്ല് തകര്‍ത്തു നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. അസ്വാഭാവിക മരണത്തിനു ചേവായൂര്‍ പൊലീസ് കേസെടുത്തു. അമ്മ: സുനില. സഹോദരന്‍: ആകാശ്.