വൈദ്യുതി നിരക്ക് വര്‍ദ്ധന: യൂണിറ്റിന് 92 പൈസ കൂട്ടണമെന്ന് കെ.എസ്.ഇ.ബി


സംസ്ഥാനത്ത് ഗാര്‍ഹിക വൈദ്യുതി നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി. 18 ശതമാനം വര്‍ദ്ധന ആവശ്യപ്പെട്ടുള്ള താരിഫ് പ്ലാന്‍ വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചു. ഈ വര്‍ഷത്തേക്ക് മാത്രമായി യൂണിറ്റിന് 92 പൈസ വര്‍ദ്ധപ്പിക്കണമെന്നാണ് ശിപാര്‍ശ. വിഷയത്തില്‍ പൊതു ജനങ്ങള്‍ക്കിടയില്‍ നിന്ന് കൂടി അഭിപ്രായം തേടിയ ശേഷം കമ്മീഷന്‍ അന്തിമ തീരുമാനം എടുക്കും.
2022-23 സാമ്പത്തിക വര്‍ഷത്തേക്ക് മാത്രമായി യൂണിറ്റിന് ഒരു രൂപ വര്‍ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബി ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് നടത്തിയ മന്ത്രിതല ചര്‍ച്ചക്കും വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചക്കും ശേഷമാണ് ഇത് 92 പൈസ എന്ന തീരുമാനത്തില്‍ എത്തിയത്. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിന് വേണ്ടിയാണ് പെറ്റീഷന്‍ സമര്‍പ്പിച്ചത്.
അഞ്ച് വര്‍ഷം കൊണ്ട് ഒന്നര രൂപ വരെ കൂട്ടാനാണ് ശിപാര്‍ശ. നിരക്ക് വര്‍ദ്ധനയിലൂടെ 2,284 കോടി രൂപയുടെ അധിക വരുമാനം കണ്ടെത്തുകയാണ് ലക്ഷ്യം. നിലവിലെ താരിഫ് പ്രകാരം ഗാര്‍ഹിക ആവശ്യത്തിനുള്ള വൈദ്യുതി നിരക്ക് 4.79 പൈസയാണ്.
ഇതിനോടൊപ്പം ചെറുകിട, വന്‍കിട വ്യവസായിക ഉപഭോക്താക്കള്‍ക്കും, കാര്‍ഷിക ഉപഭോക്താക്കള്‍ക്കും, കൊച്ചി മെട്രോയ്ക്കുമുള്ള നിരക്ക് വര്‍ദ്ധ സംബന്ധിച്ച് ആവശ്യങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുെ പറഞ്ഞിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളം അടക്കം നല്‍കേണ്ടതിനാല്‍ ചെറിയതോതിലെങ്കിലും നിരക്ക് വര്‍ധിപ്പിക്കേണ്ടതുണ്ട്. കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിഷയത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി തിരികെ എത്തിയതിന് ശേഷം എടുക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു.