സ്വര്‍ണക്കടത്ത് കേസ്; പുനരന്വേഷണം വേണമെന്ന് ചെന്നിത്തല


സ്വര്‍ണക്കടത്ത് കേസില്‍ പുനരന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ വിഷയം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അറിയാമായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഈ വെളിപ്പെടുത്തലിലൂടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ് എന്ന് ചെന്നിത്തല പ്രതികരിച്ചു.
നയതന്ത്ര ബാഗേജ് വിട്ടു കിട്ടാന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇടപെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. ശിവശങ്കറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണം എന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് സര്‍ക്കാരിന് എതിരെ അവിശ്വാസ പ്രമേയം അവതിരിപ്പിച്ചിരുന്നു. ലൈഫ് മിഷനില്‍ കോടികണക്കിന് രൂപയുടെ അഴിമതി ഉണ്ടെന്നത് അടക്കമുള്ള കാര്യങ്ങള്‍ അന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു അദ്ദേഹം വ്യക്തമാക്കി.