ചികിത്സക്കെത്തിയ 12 വയസുകാരി ഗര്‍ഭിണി; ബന്ധുവായ 23 കാരൻ പിടിയിൽ

പ്രതീകാത്മക ചിത്രം

കടുത്ത വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടി ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ സംശയം തോന്നിയ ഡോക്ടര്‍ പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിംഗിന് വിധോയമാക്കിയതോടെയാണ് ബന്ധുവായ യുവാവ് തുടര്‍ച്ചയായി പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തുന്നത്. ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ ഇളമാട് സ്വദേശിയായ യുവാവിനെ കസ്റ്റഡിയില്‍ എടുത്തു.
പെണ്‍കുട്ടിയുടെ അടുത്ത് ബന്ധുവാണ് യുവാവ്. ഒരേ കോളനിയില്‍ അടുത്തടുത്ത വീടുകളിലായാണ് താമസം. പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു യുവാവ് മിക്കപ്പോഴും താമസിച്ചിരുന്നത്.
ചോദ്യം ചെയ്യലിന് ശേഷം ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യാനാണ് പൊലീസിന്റെ നീക്കം.