NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മന്ത്രി ആര്‍ ബിന്ദു അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ല; രമേശ് ചെന്നിത്തലയുടെ ഹര്‍ജി തള്ളി ലോകായുക്ത

മന്ത്രി ആര്‍ ബിന്ദുവിന് എതിരായ കണ്ണൂര്‍ വി സി പുനര്‍ നിയമനക്കേസില്‍ വിധി പറഞ്ഞ് ലോകായുക്ത. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും നല്‍കിയത് നിര്‍ദ്ദേശം മാത്രമാണെന്നും ലോകായുക്ത വിധിയില്‍ പറഞ്ഞു.

മന്ത്രിയുടെ നിര്‍ദ്ദേശം ഗവര്‍ണ്ണര്‍ക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്ന് പറഞ്ഞ ലോകായുക്ത ഇത് സംബന്ധിച്ച രമേശ് ചെന്നിത്തലയുടെ ഹര്‍ജി തള്ളി.

വിസിയുടെ പുനര്‍ നിയമനം ലോകായുക്ത പരിശോധിച്ചില്ല, അത് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും വിധിയില്‍ വ്യക്തമാക്കി.

കണ്ണൂര്‍ സര്‍വകലാശാല വി സി പുനര്‍നിയമനത്തില്‍ മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല ഹരജി നല്‍കിയിരുന്നത്. ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടാണ് വി സി നിയമനത്തില്‍ പ്രൊപ്പോസല്‍ നല്‍കിയതെന്നു സര്‍ക്കാര്‍ വാദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ ഓഫീസിന്റെ കത്തും ഹാജരാക്കി.എന്നാല്‍ ഇത് നിഷേധിച്ച് ഗവര്‍ണറുടെ ഓഫീസ് ഇന്നലെ വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു.

 

ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചിലവഴിച്ചതില്‍ മുഖ്യമന്ത്രിക്ക് എതരെയുള്ള ഹര്‍ജിയും ഇന്ന് ലോകായുക്ത പരിഗണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.