NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കർഷകർക്ക് താങ്ങുവില നേരിട്ട് നൽകുന്നതിനായി 2.3 ലക്ഷം കോടി രൂപ നീക്കിവയ്ക്കും: ധനമന്ത്രി

1 min read

കർഷകർക്ക് താങ്ങുവില നേരിട്ട് നൽകുന്നതിനായി 2.3 ലക്ഷം കോടി രൂപ നീക്കിവയ്ക്കും എന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. 2022 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കവെയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇക്കാര്യം അറിയിച്ചത്.

മൂന്ന് വർഷത്തിനുള്ളിൽ 400 വന്ദേ ഭാരത് ട്രെയിനുകൾ കൂടി നടപ്പിലാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. 2022-23 സാമ്പത്തിക വർഷം 9.27 ശതമാനം വളർച്ച കൈവരിക്കാൻ സാധ്യതയുണ്ടെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ പൊതുനിക്ഷേപത്തിലും മൂലധനച്ചെലവിലും കുത്തനെ വർധനയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, 2022-23 ബജറ്റ് യുവാക്കൾ, സ്ത്രീകൾ, കർഷകർ, എസ്‌സി, എസ്ടി എന്നിവർക്ക് ഗുണം ചെയ്യുമെന്നും കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.