മകനെ ജാമ്യത്തിലിറക്കാന്‍ സഹായിച്ചില്ല; അച്ഛന്‍ സിപിഐ നേതാവിനെ കുത്തി


കൊല്ലത്ത് മകനെ ജാമ്യത്തില്‍ ഇറക്കാന്‍ സഹായിക്കാതിരുന്നതിനെ തുടര്‍ന്ന് അച്ഛന്‍ സിപിഐ നേതാവിനെ കുത്തി. സിപിഐയുടെ അഞ്ചല്‍ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പിജെ രാജുവിനെയാണ് കുത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
കുളത്തൂപ്പുഴയിലെ ഓഫീസില്‍ ആധാരമെഴുത്ത് ജോലി ചെയ്തുകൊണ്ടിരുന്ന രാജുവിനെ ഓഫീസില്‍ എത്തി സാംനഗര്‍ സ്വദേശിയായ എം. ഷാജി കുത്തുകയായിരുന്നു. പരിക്കേറ്റ രാജുവിനെ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി. വയറിന്റെ വലത് ഭാഗത്തും ഇടത് കൈക്കുമാണ് പരിക്കേറ്റത്.
ആക്രമണത്തിന് ശേഷം പ്രതി പൊലീസില്‍ കീഴടങ്ങി. പൊതു നിരത്തില്‍ പരസ്യമായി മദ്യപിക്കുകയും നാട്ടുകാരെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഷാജിയുടെ മകനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട മകനെ പുറത്തിറക്കാന്‍ രാജു സഹായിക്കാതിരുന്നതാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്.