മീഡിയാവണ്‍ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
1 min read

മീഡിയ വണ്‍ ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം. ഫെയ്സ്ബുക്ക് പേജിലൂടെ ചാനല്‍ തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.
സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ലെന്നും ചാനല്‍ അറിയിപ്പിലൂടെ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ചാനല്‍ ഇതിനകം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. തല്‍ക്കാലം സംപ്രേക്ഷണം നിര്‍ത്തുന്നുവെന്നും മീഡിയാവണ്‍ വ്യക്തമാക്കി.
https://fb.watch/aTnqts81RE/