പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി രക്ഷപ്പെടാൻ ശ്രമിച്ച സംഭവം; രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രതീകാത്മക ചിത്രം

കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എഎസ്ഐ സജി, സിപിഒ ദിലീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ ചേവായൂര്‍ സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയതായി സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ കണ്ടെത്തിയിരുന്നു. ഇന്നലെയാണ് ഇതേ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ ഒളിച്ചോടിയ കേസില്‍ അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി ആണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോകാന്‍ ശ്രമിച്ചത്. ശനിയാഴ്ച വൈകിട്ട് ആറ് മണിക്കായിരുന്നു സംഭവം. സ്റ്റേഷനില്‍ നിന്ന ഇറങ്ങി ഓടിയ ഫെബിന്‍ ലോ കോളജിന് അടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ പൊലീസ് പിടികൂടുകയും ചെയ്തു.