കോഴിക്കോട് ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി


കോഴിക്കോട് ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമിലെ ആറ് പെണ്‍കുട്ടികളെ കാണാനില്ല.
ഇന്നലെ വൈകിട്ട് മുതലാണ് കാണാതായത്.
പെണ്‍കുട്ടികള്‍ ഏണിയുപയോഗിച്ച് പുറത്തുകടന്നെന്നാണ് സംശയം.
സംഭവത്തില്‍ ചേവായൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കാണാതായവരെല്ലാം കോഴിക്കോട് ജില്ലക്കാരാണ്. ഇവർ സംഘം ചേർന്ന് ചാടിപോയതെന്നാണ് കരുതുന്നത്.
സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.