ചെമ്മാട് സി.കെ. നഗറിൽ അഞ്ചുപേർക്ക് കടന്നൽ കുത്തേറ്റു.


തിരൂരങ്ങാടി: ചെമ്മാട് സി.കെ. നഗറിൽ അഞ്ചു പേർക്ക് കടന്നൽ കുത്തേറ്റു. വിളക്കണ്ടത്തിൽ ഹുസൈൻ മുസ്ലിയാർ, ചെമ്പയിൽ സലാം, മുഹമ്മദലി, പരപനങ്ങാടി സ്വദേശികളായ മൊയ്തിൻ., കോയ എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്.
ഇവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.കെ.നഗർ ജുമാമസ്ജിദ് റോഡിൽ ആൾതാമസമില്ലാത്ത സ്ഥലത്തെ റോഡിനോട് ചേർന്ന് നിൽക്കുന്ന ഭീമൻ കടന്നൽ കൂട്ടിൽ നിന്നാണ് കടന്നൽ എത്തിയത്.