അധികാരമി ല്ലെങ്കില്‍ പിരിച്ചു വിട്ടേക്കണം, കോടികള്‍ മുടക്കി എന്തിനാണ് ഇങ്ങനെയൊരു സംവിധാനം: മുന്‍ ഉപലോകായുക്ത


ലോകായുക്തയുടെ അധികാരം കവരാനുള്ള ഓര്‍ഡിനന്‍സിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. കോടികള്‍ ചെലവിട്ട് പിന്നെന്തിനാണ് ഈ സംവിധാനമെന്ന് ജസ്റ്റിസ്: കെ.പി.ബാലചന്ദ്രന്‍ മാധ്യമങ്ങളോട് ചോദിച്ചു. സൗകര്യമുണ്ടെങ്കില്‍ സ്വീകരിക്കും, ഇല്ലെങ്കില്‍ തള്ളും എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ജലീലിന്റെ രാജിക്ക് ഇടയാക്കിയത് ലോകായുക്തയുടെ അധികാരമാണ്. ലോകായുക്ത ശക്തിപ്പെടുത്താന്‍ താന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടും അവഗണിച്ചു. അധികാരമില്ലെങ്കില്‍ ലോകായുക്ത പിരിച്ചുവിടണമെന്നും ജ.ബാലചന്ദ്രന്‍ പറഞ്ഞു.
ലോകായുക്തയുടെ വിധിതള്ളുകയോ കൊള്ളുകയോ ചെയ്യാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നത് അടക്കമുള്ള നിയമ ഭേദഗതികള്‍ നിലവില്‍ വരുത്താനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത് വന്നിരുന്നു. ഈ ഓര്‍ഡിനന്‍സില്‍ ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ക്ക് കത്തയച്ചെന്നും ഫെബ്രുവരിയില്‍ നിയമസഭ ചേരാനിരിക്കെ ഇത്തരം നീക്കം നടത്തുന്നത് തികച്ചും ദുരൂഹമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രമേശ് ചെന്നിത്തലയും ഇതിനെതിരെ പ്രതികരിച്ചിരുന്നു. ഓര്‍ഡിനന്‍സിന് കഴിഞ്ഞ മന്ത്രിസഭയാണ് അനുമതിനല്‍കിയത്.
അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു വിധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ (ഗവര്‍ണര്‍, മുഖ്യമന്ത്രി, സര്‍ക്കാര്‍) അവര്‍ക്ക് നല്‍കണമെന്നാണ് നിലവിലെ നിയമം. ഇത്തരം വിധിയില്‍ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ.