ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സക്കായി സഹായം തേടുന്നു.
1 min read

തിരൂരങ്ങാടി: ഇരുവൃക്കകളും തകരാറിലായ യുവാവ് കനിവ് തേടുന്നു. മൂന്നിയൂർ, ആലിൻ ചുവട് എരണിക്കൽ ഇസ്മായിൽ (26) ആണ് ചികിത്സക്കായി ഉദാര മനസ്കരുടെ സഹായം തേടുന്നത്. അവിവാഹിതനായ ഇസ്മായിൽ കുടുംബത്തിന്റെ ഏക ആശ്രയമാണ്.
ഇയാൾ ജോലിക്ക് പോയാണ് ഈ നിർധന കുടുംബം കഴിഞ്ഞുപോയിരുന്നത്. എന്നാൽ ഇസ്മായിൽ രോഗിയായതോടെ ഉള്ളവരുമാനവും നിലച്ചു. വൃക്ക മാറ്റിവയ്ക്കണമെങ്കിൽ ഇരുപത്തിയാറ് ലക്ഷം രൂപ ചിലവ് വരുമെന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളത്.
എന്നാൽ ഭീമമായ ഈ തുക കണ്ടെത്താൻ ഈ നിർധന കുടുംബത്തിന് സാധിക്കില്ല. യുവാവിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാൻ ചികിത്സക്ക് പണം സ്വരൂപിക്കുന്നതിനായി നാട്ടുകാർ കമ്മറ്റി രൂപീകരിച്ച് കൂട്ടായപ്രവർത്തനം ആരംഭിച്ചു.
കെ. മൊയ്തീൻ കുട്ടി ചെയർമാനയും, സലാം മൂന്നിയൂർ കൺവീനറും, ഉസ്മാൻ ചോനാരി ട്രഷററും ആയി ജനകീയ കമ്മറ്റി രൂപീകരിക്കുകയും ചെമ്മാട് ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങുകയും ചെയ്തിട്ടുണ്ട്.