NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചേലേമ്പ്രയിൽ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം; മോഷ്ടിച്ച എ.ടി.എം കാർഡ് ഉപയോഗി 40,000രൂപ പിൻവലിച്ചു.

 

തേഞ്ഞിപ്പലം : ചേലേമ്പ്രയിൽ അടച്ചിട്ട വീട് കുത്തിത്തുറന്നാണ് പണവും സ്വർണാഭരണവും കവർന്നത്. ഒലിപ്രം കടവ് ആലങ്ങോട്ട്ചിറ പനയപ്പുറം റോഡിലെ പുളളിച്ചി വീട്ടിൽ മുഹമ്മദ് മുസ്ലിയാരുടെ മകൻ ഹക്കീമിന്റെ വീട്ടിലാണ് കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ച എ.ടി.എം.കാർഡ് എടുത്ത മോഷ്ടാക്കൾ നാൽപ്പതിനായിരം രൂപ എ.ടി.എമ്മിൽ നിന്നും പിൻവലിച്ചു. അലമാരയിൽ സൂക്ഷിച്ച 12000 രൂപയും കുട്ടികളുടെ കേടായ ഒരു പവനോളം വരുന്ന സ്വർണ്ണാഭരണങ്ങളും നഷ്ടപെട്ടിട്ടുണ്ട്. ഹക്കീം വിദേശത്താനുള്ളത്. വ്യാഴാഴ്ച ഹക്കീമിന്റെ ഭാര്യയും കുട്ടികളും സ്വന്തം വീട്ടിലേക്ക് വീട് പൂട്ടിപോയ സമയത്താണ് കവർച്ച നടന്നത്. അടുക്കള ഭാഗത്തെ വാതിലുകളുടെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. കിടപ്പു മുറിയുടെ വാതിലും അലമാരയും തകർത്താണ് മോഷണം.

തേഞ്ഞിപ്പലം സി.ഐ എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ഞായറാഴ്ച പുലർച്ചെ രാത്രി രണ്ട് മണിക്കും മൂന്നരക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. മൂന്നരയോടെ സമീപവാസിയായ യുവാവ് ഓട്ടോയിൽ ട്രിപ്പ് പോവുന്നതിനിടെ മോഷണംനടന്നവീടിന് സമീപത്തായി ഒരു സ്കൂട്ടർ നിർത്തിയിട്ടത് ശ്രദ്ധയിൽപ്പെട്ടിരുന്നതായി പറഞ്ഞു.. രാവിലെ ഏഴ് മണിക്കാണ് മോഷണ വിവരം അറിയുന്നത്. എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായുള്ള ഫോൺ സന്ദേശം പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പട്ട വിവരം അറിയുന്നത്. പതിനായിരം രൂപ വീതം നാല് തവണയായാണ് പണം പിൻവലിച്ചത്.

 

പ്രദേശത്തെ സി.സി. ടീവികൾ പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവ സമയം കാണപ്പെട്ട ഇരുചക്ര വാഹനത്തെ ചുറ്റിപ്പറ്റിയും അന്വേഷണം നടത്തുന്നുണ്ട്. മലപ്പുറത്ത് നിന്നെത്തിയ ഡോഗ് സ്ക്വാഡ്,വിരലടയാള വിദഗ്ധർ എന്നിവരും തെളിവെടുത്തു.വീട്ടിൽ എത്തിയ പൊലീസ് നായ ഇവരുടെ വീടിന്റെ പിന്നിലെ ഗേറ്റ് വഴി അടുത്ത വീട്ടിലൂടെ റോഡിലേക്കും ഒലിപ്രം റോഡിലും എത്തിനിന്നു. പിന്നീട് കാലിക്കറ്റ് സർവകലാശാല എസ്.ബി.ഐ ശാഖക്ക് സമീപത്തെ എ.ടി.എമ്മിലും എത്തിച്ചു തെളിവെടുത്തു. മോഷ്ടാക്കൾക്കായി തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.