തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഈവനിംഗ് ഒ.പി. താത്കാലികമായി നിർത്തി. കോവിഡ് ഒ.പി. വൈകീട്ട് നാലുവരെ


തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കോവിഡ് ഒ.പി. വൈകീട്ട് നാലുവരെ പരിമിതപ്പെടുത്തിയതിനാൽ സർക്കാർ ഉത്തരവിനെ തുടർന്ന് ആശുപത്രിയിൽ താത്കാലികമായി ഈവനിംഗ് ഒ.പി. നിർത്തിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
വൈകീട്ട് നാലുവരെ കോവിഡ് ഒ.പി. ഉണ്ടായിരിക്കും. അതിനുശേഷം വരുന്നവരെ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് വാർഡ് ഡ്യൂട്ടിയിലുള്ള ഡോക്ടർ പരിശോധിക്കുന്നതാണ്.
ആന്റിജൻ, ട്രൂനാറ്റ്, ആർ.ടി.പി.സി.ആർ പരിശോധനകൾ മുടക്കമില്ലാതെ നാലു മണിവരെ തുടരും.
ചെറിയ അസുഖങ്ങൾക്ക് അടുത്ത രണ്ടാഴ്ചകാലത്തേക്ക് ആശുപത്രിയിലേക്ക് വരുന്നത് പരമാവധി ഒഴിവാക്കണമെന്നും സമീപ ആശുപത്രിയിൽ ചികിത്സ തേടാവുന്നതാണെന്നും ജനങ്ങൾ സഹകരിക്കണമെന്നും സൂപ്രണ്ട് അറിയിച്ചു.