വാഹനം മോഡല്‍ മാറി നല്‍കി: ഉടമക്ക് 4,40,000 നഷ്ട പരിഹാരം നല്‍കാന്‍ വിധി.


സ്വകാര്യ കമ്പനി വാഹനം മോഡല്‍ മാറി നല്‍കിയെന്ന പരാതിയില്‍ വാഹന ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചു. മഞ്ചേരി തുറക്കലെ പൂളക്കുന്നന്‍ മുഹമ്മദ് റിയാസിന്റെ പരാതിയില്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ 4,40,000 രൂപ ഹരജിക്കാരന് നല്‍കാനും എതിര്‍ക്ഷി ബോധപൂര്‍വ്വം കാലവിളബം വരുത്തിയതിനാല്‍ 1,00,000 രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെല വും ഒരു മാസത്തിനകം നല്‍കണമെന്ന് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍ അംഗവുമായ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിക്കുകയായിരുന്നു.
ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ വിധി സംഖ്യക്ക് ഒന്‍പത് ശതമാനം പലിശ നല്‍കണം. 2014 ജനുവരിയിലാണ് മാരുതിയുടെ എര്‍ട്ടിഗ 2013 മോഡല്‍ കാര്‍ താന്‍ വാങ്ങിയതെന്നും 20 ദിവസം കഴിഞ്ഞ് സര്‍വ്വീസ് ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ വാഹനത്തിന്റെ ഗ്ലാസുകളില്‍ 2012 എന്ന് എഴുതി കണ്ടതെന്നും തുടര്‍ന്ന് വാഹനം മാറ്റി തരാന്‍ ആവശ്യപ്പെട്ടെങ്കിലും കമ്പനി വിസമ്മതിച്ചെന്നുമായിരുന്നു മുഹമ്മദ് റിയാസിന്റെ പരാതി.
തുടര്‍ന്ന് ജില്ലാ ഉപഭോക്തൃ ഫോറത്തില്‍ പരാതി ബോധിപ്പിച്ച് അനുകൂല വിധി നേടിയെങ്കിലും എതൃ കക്ഷിയായ മാരുതി കമ്പനി സംസ്ഥാന ഉപഭോക്തൃ കമ്മീഷനില്‍ നിന്നും പുനര്‍വിചാരണയ്ക്ക് ഉത്തരവ് സമ്പാദിച്ചു. എന്നാല്‍ തുടര്‍ വിചാരണ വേളയില്‍ കമ്പനി പ്രതിനിധികള്‍ ഉപഭോക്തൃ കമ്മീഷനില്‍ ഹാജരായില്ല. അതിനിടെ പരാതിക്കാരന്‍ 2014 ല്‍ വാങ്ങിയ വാഹനം വില്‍പ്പന നടത്തിയിരുന്നു. ഇതോടെ 2021 മോഡല്‍ കാര്‍ വാങ്ങുന്നതിനുള്ള തുക കണക്കാക്കി ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഹരജിക്കാരന് നഷ്ടപരിഹാര തുക നല്‍കാന്‍ വിധിക്കുകയായിരുന്നു.