ടെലിപ്രോംപ്റ്റര്‍ പണിമുടക്കി; അന്താരാഷ്ട്ര യോഗത്തില്‍ ‘ബബ്ബബ്ബ’യടിച്ച് മോദി


വേള്‍ഡ് എക്കണോമിക്‌സ് ഫോറത്തിന്റെ യോഗം കഴിഞ്ഞ ദിവസമായിരുന്നു. യോഗത്തില്‍ ഓണ്‍ലൈനായി സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടു. ടെലിപ്രോംപ്റ്റര്‍ നിശ്ചലമായതോടെയാണ് പ്രസംഗപീഠത്തില്‍ മോദി വെള്ളം കുടിക്കേണ്ടി വന്നത്.
ടെലി പ്രോംപ്റ്റര്‍ തടസപ്പെട്ടതോടെ മോദി വിഷയത്തില്‍ നിന്നും വ്യതിചലിക്കാന്‍ ശ്രമിക്കുന്നുണ്ട്. തന്നെ കേള്‍ക്കാവോ എന്നായിരുന്നു അദ്ദേഹം മറ്റുള്ളവരോട് ചോദിച്ചത്. പ്രധാനമന്ത്രിയെ കേള്‍ക്കാമെന്ന് ചര്‍ച്ചയുടെ മോഡറേറ്റര്‍ പറയുകയും ചെയ്യുന്നു.
സമൂഹ മാധ്യമങ്ങളില്‍ ഈ ദൃശ്യം പ്രചരിക്കുകയാണ്. സാങ്കേതിക വിദഗ്ധരുടെ ജോലി പോകുമെന്നടക്കമുള്ള കമന്റുകളാണ് ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററില്‍ യേ ദില്‍ ഹേ മുഷ്‌കില്‍ എന്ന സിനിമയിലെ ഗാനങ്ങളിലെ വരികള്‍ ക്യാപ്ഷനായാണ് ദൃശ്യം പങ്കുവെച്ചത്
What just happened here?? pic.twitter.com/fqyVDBL9ir
— Srinivas BV (@srinivasiyc) January 17, 2022