കെ.എന്‍.എ ഖാദര്‍ എഴുതിയ സമകാലിക രാഷ്ട്രീയ ലേഖനങ്ങളുടെ സമാഹാരമായ “കാലം കാലികം” പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ പ്രകാശനം ചെയ്തു.


കെ.എന്‍.എ ഖാദര്‍ എഴുതിയ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഏതാനും സമകാലിക ലേഖനങ്ങളുടെ സമാഹാരമായ കാലം കാലികം മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാമിന് നല്‍കി പ്രകാശനം ചെയ്തു.
സമകാലിക കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും പ്രബുദ്ധരാക്കുന്നതിനും ഏറെ സഹായകരമാണെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. പുതിയ കാലത്തിലെ രാഷ്ട്രീയവും സാമൂഹിക സാമ്പത്തിക സാംസ്‌കാരിക വിഷയങ്ങളും നന്നായി പ്രതിപാദിക്കുന്ന കെ.എന്‍.എ. ഖാദറിന്റെ ധാരാളം ലേഖനങ്ങള്‍ പലപ്പോഴായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും പുതിയ ഏതാനും ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.
ഈ പ്രവൃത്തി തീര്‍ച്ചയായും ജനാധിപത്യ മതേതരകക്ഷികള്‍ക്കും ഇന്ത്യയിലെ രാജ്യസ്‌നേഹികളായ എല്ലാ നല്ല മനുഷ്യര്‍ക്കും കൂടുതല്‍ പ്രബുദ്ധരായി അവരെ മാറ്റുന്നതിനും സമൂഹത്തിന്റെ വളര്‍ച്ചക്കും സഹായകരമാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ഈ ലേഖനങ്ങള്‍ എഴുതിയ ലേഖകനെയും അണിയറയില്‍ പ്രവര്‍ത്തിച്ചവരെയും അനുമോദിക്കുന്നതായും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചടങ്ങില്‍ പി. ഉബൈദുല്ല എം.എല്‍.എ, ടി.വി. ഇബ്രാഹിം എം.എല്‍.എ, അറഫ ഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുസലാം ഹാജി കൊല്ലം, കാരാടന്‍ ലാന്റ്‌സ് ചെയര്‍മാന്‍ സുലൈമാന്‍ കാരാടന്‍, ഡോ. മുഹമ്മദ് ബഷീര്‍ പി.കെ, ഫെന്‍സിയാസ് ഇ, പി.കെ. അലി അക്ബര്‍, പി.കെ. അസ്്ലു, എ.എം. അബൂബക്കര്‍, എ.കെ.എ. നസീര്‍, സി.എം. അബ്ദുല്‍ അസീസ്്, അന്‍സാര്‍ കൊല്ലം, നാസര്‍ എടലൊളി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ലേഖനസമാഹരത്തിനായി 9895800159 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.