NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷക്ക് ചട്ടങ്ങള്‍ നിര്‍മ്മിക്കുകയോ പരിഷ്‌ക്കരിക്കുയോ വേണം : ബാലാവകാശ കമ്മീഷന്‍

കുട്ടികളുള്‍പ്പെടെയുള്ള സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷക്ക് ചട്ടങ്ങള്‍ നിര്‍മ്മിക്കുകയോ പരിഷ്‌ക്കരിക്കുകയോ ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഇതിന് ആവശ്യമായ നടപടി  സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് സെക്രട്ടറിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. നടപടികള്‍ക്ക് കാലതാമസം വന്നാല്‍ സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വിശദമായ ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നാണ് നിര്‍ദേശം. ഗതാഗത, ആഭ്യന്തരവകുപ്പ് സെക്രട്ടറിമാര്‍ സംസ്ഥാന പോലീസ് മേധാവി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നിവര്‍ നടപടി സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷന്‍ അംഗം കെ.നസീര്‍ വ്യക്തമാക്കി.

റോഡ് സെയ്ഫിറ്റി അതോറിറ്റീ ബാലാവകാശ കമ്മീഷന് സമര്‍പ്പിച്ച സ്ഥിതിവിവര കണക്കുകള്‍ പ്രകാരം 2018ല്‍ കേരളത്തല്‍ 1146 സൈക്കിള്‍ യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. 86പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും 86 പേര്‍ മരണപ്പടുകയും ചെയ്തു. ഇക്കാര്യം കമ്മീഷന്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കമ്മീഷന്‍ അംഗം കെ.നസീര്‍ പറഞ്ഞു. ബന്ധപ്പെട്ട ചട്ടങ്ങളും ഉത്തരവുകളും പുറപ്പെടുവിക്കുമ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. രാത്രി സൈക്കിള്‍ യാത്ര നടത്തുന്നവര്‍ സൈക്കിളില്‍ റിഫ്‌ളക്ടറുകള്‍ ഘടിപ്പിക്കുകയും മധ്യലൈറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.

ഹെല്‍മറ്റ് റിഫ്‌ളക്ട് ജാക്കറ്റ് എന്നിവ ധരിക്കുകയും വേണം. അമിത വേഗത്തിലുള്ള യാത്രകള്‍ നിയന്ത്രിക്കണം. സൈക്കിള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും മറ്റു തകരാറുകള്‍ ഇല്ലെന്ന് ഉറപ്പാക്കുകയും വേണം. ഇക്കാര്യങ്ങള്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പടുത്തണമെന്നാണ് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നത്. ദേശീയ പാതകളിലും മറ്റു റോഡുകളിലും സൈക്കിള്‍ യാത്രക്ക് പ്രതേ്യക ഭാഗം അടയാളപ്പെടുത്തി ട്രാക്ക് സ്ഥാപിക്കണം. സൈക്കിള്‍ യാത്രയെക്കുറിച്ചും സൈക്കിള്‍ യാത്രക്കാര്‍ പാലിക്കേണ്ട സുരക്ഷയെ സംബന്ധിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം നല്‍കുന്നതിനും ശരിയായി പരിശീലനം നല്‍കുന്നതിനും നടപടി സ്വീകരിക്കണം.

ട്രാഫിക് പോലീസ് ഉദേ്യാഗസ്ഥരെ സ്‌കൂളുകള്‍ക്ക് ചുറ്റുമുള്ള സ്ഥലങ്ങളിലും സമീപമുള്ള റോഡുകളിലും രാവിലേയും വൈകുന്നേരവും ഡ്യൂട്ടിക്ക് പതിവായി നിയോഗിക്കണം. പോലീസ് മൊബൈല്‍ പട്രോളിങും ബൈക്ക് പട്രോളിങും സ്‌കൂള്‍ സോണ്‍ റോഡുകളില്‍ സ്ഥിരമായി ക്രമീകരിക്കാനും നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് 90 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി ചട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുള്ളതിനാല്‍ അനുസൃതമായ ചട്ടങ്ങള്‍ കൊണ്ടുവരുകയോ കേരള മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കുകയോ ചെയ്യണമെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. സൈക്കിള്‍ അപകടങ്ങള്‍ സംസ്ഥാനത്ത് തുടരുന്നതായും ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിന് അടിയന്തര ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ട് ബാലാവകാശ പ്രവര്‍ത്തക സുനന്ദ കമ്മീഷന് സമര്‍പ്പിച്ച  ഹര്‍ജി പരിഗണിച്ചാണ് നടപടി.

Leave a Reply

Your email address will not be published.