NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കെ റെയില്‍: വന്‍ പ്രചാരണത്തിന് ഒരുങ്ങി സര്‍ക്കാര്‍, 50 ലക്ഷം കൈപുസ്തകം അച്ചടിക്കും

കെ റെയില്‍ വിഷയത്തില്‍ ബോധവത്കരണ പ്രചാരണത്തിന് ഒരുങ്ങി സര്‍ക്കാര്‍. ജനങ്ങള്‍ക്കിടയില്‍ കൈപുസ്തകം തയ്യാറാക്കി വിതരണം ചെയ്യാനാണ് തയ്യാറടുക്കുന്നത്. 40 പേജുകളുള്ള 50 ലക്ഷം കൈപുസ്തകങ്ങള്‍ അച്ചടിക്കും. ‘സില്‍വര്‍ ലൈന്‍ അറിയേണ്ടതെല്ലാം’ എന്ന് തലക്കെട്ടോടെയാണ് കൈ പുസ്തകം ഇറക്കുക. ഇതിനായി ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിനായി ലഘുലേഖകളും തയ്യാറാക്കും.

മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങി കെ റെയില്‍ വിശദീകരണ യോഗങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ വന്‍ പ്രചാരണത്തിന് ഒരുങ്ങുന്നത്. പൗര പ്രമുഖരുടെ യോഗം വിളിച്ചും, ജില്ലകളില്‍ പൊതുയോഗങ്ങള്‍ നടത്തിയും സില്‍വര്‍ ലൈനിനെകുറിച്ച് പിണറായി വിജയന്‍ വിശദീകരണം നല്‍കിയിരുന്നു. പദ്ധതിക്കെതിരെ സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും പദ്ധതി ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ എല്ലാ വീടുകളിലും എത്തിക്കുകയാണ് ലക്ഷ്യം. സി.പി.എം സംഘടനാ സംവിധാനം വഴിയാകും ഇവ വീടുകളില്‍ എത്തിക്കുക. ഇതോടെ സില്‍വര്‍ ലൈന്‍ പ്രചാരണത്തിനായി കോടികളാണ് സര്‍ക്കാര്‍ ചിലവിടാന്‍ പോകുന്നത്. അച്ചടിക്കായുള്ള തുക ഇതുവരെ വകയിരുത്തിയിട്ടില്ല.

അതേസമയം ലഘുലേഖകള്‍ വിതരണം ചെയ്യുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് എന്തോ ഒളിപ്പിച്ചു വയ്ക്കുന്നു എന്നതാണ് വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.