എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ ബോധവൽക്കരണം


പരപ്പനങ്ങാടി: പരപ്പനങ്ങാടി എസ്.എൻ.എം.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ ബോധവൽക്കരണം സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ പുളിക്കലകത്ത് അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ. സന്തോഷ് കുമാർ ക്ലാസ്സെടുത്തു.
റോഡ് സുരക്ഷയിൽ സ്കൗട്ട് ആൻഡ് ഗൈഡ്‌സിൻ്റെ പ്രവർത്തനം നിർണ്ണായകമാണന്നും വിദ്യാർഥികൾ റോഡ് സുരക്ഷാ സന്ദേശങ്ങൾ ജീവിതത്തിൽ പകർത്തിയാൽ ഒരു പരിധിവരെ അപകടങ്ങൾക്ക് അറുതിവരുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ എം.എൻ.കെ. ഫിറോസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എ. ജാസ്മിൻ, വി.എം. മുഹമ്മദാലി, എം. രാഗി എന്നിവർ പ്രസംഗിച്ചു.