എസ്.എഫ്.ഐ പ്രവർത്തൻ കുത്തേറ്റ് മരിച്ചു.


ഇടുക്കി: കുയിലിമലയിൽ എസ്.എഫ്.ഐ പ്രവർത്തൻ കുത്തേറ്റ് മരിച്ചു. ഇടുക്കി ഗവൺമെന്‍റ് എൻജിനീയറിങ് കോളജിലാണ് സംഭവം. കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്.
കുത്തേറ്റ ധീരജിനെ ഉടൻ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ.
അക്രമത്തിന് പിന്നിൽ കെ.എസ്.യു -യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന്ന എസ്.എഫ്.ഐ പ്രവർത്തകർ ആരോപിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അക്രമം നടന്നതെന്നാണ് പുറത്തുവരുന്ന വിവരം.