തിരൂരങ്ങാടി ഓറിയൻറൽ സ്കൂളിൽ സിവിൽ സർവ്വീസ് – മത്സര പരീക്ഷാ പരിശീലന കേന്ദ്രം തുറന്നു; പത്രവായന പൊതുവിജ്ഞാനം വർദ്ധിപ്പിക്കും; ഋഷിരാജ് സിംഗ്.


തിരൂരങ്ങാടി: മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ മുടങ്ങാതെ ദിനപത്രം വായിക്കുന്നത് പൊതുവിജ്ഞാനം വർദ്ധിപ്പിക്കുമെന്ന് മുൻ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. വർത്തമാന സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ പത്രവായനാശീലം കുറയുന്നത് കണ്ടു വരുന്നു. തിരൂരങ്ങാടി ഓറിയൻറൽ ഹയർ സെക്കണ്ടറി സ്കൂൾ സിവിൽ സർവ്വീസ് – മത്സര പരീക്ഷാ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സ്പെക് ട്രാ എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിശീലന കേന്ദ്രത്തിൽ തികച്ചും സൗജന്യമായി കുട്ടികളെ പരിശീലിപ്പിക്കുന്നത് തിരൂരങ്ങാടി പ്രദേശത്തിൻ്റെ മഹിമ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ മാനേജർ എം.കെ. ബാവ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി, അലുംനി ഭാരവാഹികളായ അഡ്വ.സി.പി. മുസ്തഫ, എൽ. കുഞ്ഞഹമ്മദ്, മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഡോ.ഇ.കെ. അഹമ്മദ് കുട്ടി, ഇഖ്ബാൽ കല്ലുങ്ങൽ,ഹെഡ് മാസ്റ്റർ ടി.അബദുൽ റഷീദ്, സി.പി. ഹബീബ ബഷീർ, ഐക്യരാഷ്ട്രസഭ പ്രൊജക്ട് ഓഫീസർ മുഹമ്മദ് അമീൻ അരിമ്പ്ര, കോർഡിനേറ്റർ പി – ജാഫർ, മുഹമ്മദ് യാസീൻ, ഷമീം, പി,ഫർഹത്ത് എന്നിവർ പ്രസംഗിച്ചു