NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നോർക്ക പ്രവാസി ദുരിതാശ്വാസനിധിയിലേക്ക് അപേക്ഷിക്കാം

1 min read

 

പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തിയവർക്ക് നോർക്ക റൂട്ട്സ് വഴി വിതരണം ചെയ്യുന്ന ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം.

വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുളള പ്രവാസിമലയാളികൾക്കും അടുത്ത കുടുംബാംഗങ്ങൾക്കുമാണ് സഹായം ലഭ്യമാവുന്നത്.
ചികിത്സക്ക് 50,000 രൂപ വരെയും മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികൾക്ക് 100000 രൂപ വരെയും പെൺമക്കളുടെ വിവാഹാവശ്യത്തിന് 15000രൂപ വരെയും ലഭിക്കും.
പ്രവാസിയുടെ കുടുംബാംഗങ്ങൾക്ക് ഭിന്നശേഷി ഉപകരണങ്ങൾ വാങ്ങുന്നതിന് 10000 രൂപ വരെയും ഒറ്റ തവണയായി സഹായം നൽകി വരുന്നു.

ഈ സാമ്പത്തിക വര്‍ഷം 15.63 കോടി രൂപ 2483 ഗുണഭോക്താക്കള്‍ക്കായി ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം-350, കൊല്ലം-380, പത്തനംതിട്ട-130, ആലപ്പുഴ-140, കോട്ടയം-77, ഇടുക്കി-2, എറണാകുളം-120, തൃശ്ശൂര്‍-444, പാലക്കാട്-160, വയനാട്-5, കോഴിക്കോട്-215, കണ്ണൂര്‍-100, മലപ്പുറം-300, കാസര്‍ഗോഡ്-60 എന്നിങ്ങനെയാണ് ഈ സാമ്പത്തിക വർഷം ഗുണഭോക്താക്കളുടെ ജില്ല തിരിച്ചുള്ള കണക്ക്. പദ്ധതിയുടെ വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.. വിശദാംശങ്ങള്‍ക്ക് 1800-425-3939 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published.