സെക്ടറൽ മജിസ്റ്റ്രേറ്റിനോട് അസഭ്യം പറഞ്ഞ നാലുപേർ ക്കെതിരെ കേസ്; രണ്ടുപേർ അറസ്റ്റിൽ


പരപ്പനങ്ങാടി : ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ നിയമിച്ച പരപ്പനങ്ങാടിയിലെ സെക്ടറൽ മജിസ്റ്റ്രേറ്റിനോട് അസഭ്യം പറഞ്ഞ നാലുപേർക്കെതിരെ പോലീസ് കേസ്സെടുത്തു.

രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി കൃഷി ഓഫീസറും സർക്കാർ ഉത്തരവു പ്രകാരം പരപ്പനങ്ങാടി നഗരസഭയിലെ 35 മുതൽ 45 വരെ ഡിവിഷനുകളിലെ സെക്ടറൽ മജിസ്റ്റ്രേറ്റുമായ സുമയ്യ പാട്ടശേരിയുടെ പരാതിയിലാണ് നടപടി.

കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെ പരപ്പനങ്ങാടി പുത്തൻ കടപ്പുറത്ത് മാസ്ക് ധരിക്കാതെ കൂട്ടംകൂടിയിരുന്നവർ പേരും വിലാസവും ചോദിച്ചതിന് തന്നെ അസഭ്യം പറഞ്ഞ് തട്ടിക്കയറിയെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും കാണിച്ച് കൃഷി ഓഫീസർ സുമയ്യ പരപ്പനങ്ങാടി പോലീസിൽ നൽകിയ പരാതിപ്രകാരമാണ് നാല് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

സംഭവത്തിൽ പരപ്പനങ്ങാടി പുത്തൻകടപ്പുറം സ്വദേശികളായ ഉണ്ണച്ചാൻ വീട്ടിൽ കബീർ (38) അംഗമന്റെപുരക്കൽ കോയമോൻ (36) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
