NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മദ്യപിച്ച് വാഹനമോടിച്ച് ബൈക്ക് യാത്രികനെ ഇടിച്ചിട്ടു; എ.എസ്.ഐ അറസ്റ്റില്‍

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ എ.എസ്.ഐയും സംഘവും അറസ്റ്റില്‍. ബൈക്ക് യാത്രക്കാരനെ ഇടിച്ചശേഷം പൊലീസുകാര്‍ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. സംഭവത്തില്‍ മലപ്പുറം പൊലീസ് ക്യാമ്പിലെ എ.എസ്.ഐ പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി തൃശൂര്‍ കണ്ണാറയിലാണ് സംഭവമുണ്ടായത്. യാത്രക്കാരനെ ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോയ എ.എസ്.ഐയേയും സുഹൃത്തുക്കളേയും നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.

മദ്യപിച്ച് വാഹനമോടിച്ചു, അപകടം ഉണ്ടാക്കി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രശാന്തിനെതിരെ കേസെടുത്തിരിക്കുന്നത്.

സുഹൃത്തിന്റെ പിറന്നാളാഘോഷത്തിന് ശേഷം മടങ്ങുകയായിരുന്ന പ്രശാന്തും സുഹൃത്തുക്കളും ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം ഒരു കിലോമീറ്ററോളം ദൂരം വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.

പിന്നീട് വാഹനത്തിന് സംഭവിച്ച കേടുപാടുകള്‍ പരിശോധിക്കാന്‍ നിര്‍ത്തിയപ്പോഴാണ് നാട്ടുകാര്‍ ഇവരെ പിടികൂടുന്നത്.

പ്രശാന്ത് തന്നെയാണ് വാഹനമോടിച്ചിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published.