NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വി.എസിന് ഇന്ന് 97-ാം പിറന്നാള്‍: ആഘോഷങ്ങളും അതിഥികളും ഇല്ല.

1 min read

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സംസ്ഥാന ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനുമായ വി.എസ് എന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന് ഇന്ന് 97 -ാം പിറന്നാള്‍.  കൊവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കുടുംബാംഗങ്ങളോടൊപ്പം ഔദ്യോഗിക വസതിയില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് പിറന്നാൾ ചടങ്ങ്.

കോവിഡ് നിയന്ത്രണങ്ങളും ആരോഗ്യപ്രശ്‌നങ്ങളും കാരണം ഇപ്പോള്‍ മുഴുവന്‍ സമയവും ഔദ്യോഗിക വസതിയില്‍ തന്നെ കഴിയുകയാണ് വി.എസ്. കഴിഞ്ഞ ഒക്ടോബറില്‍ തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്ന് കുറച്ചുനാള്‍ അദ്ദേഹത്തിന് ആശുപത്രിയിലാരുന്നു.

ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത് കാരണംചികിത്സയ്ക്ക് ശേഷം പൂര്‍ണ്ണ വിശ്രമമാണ്. 1923 ഒക്ടോബര്‍ 20 നാണ് വി.എസിന്റെ ജനനം.1940 ലാണ്വി.എസ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്.. പിന്നീട് 1958 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രസമിതിയില്‍ അംഗമായ വി.എസ് കേന്ദ്ര നേതൃത്വത്തില്‍ 62 വര്‍ഷം പൂര്‍ത്തിയാക്കിയ നേതാവുംകൂടിയാണ്.

2006 മുതല്‍ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം നിലവില്‍ മലമ്പുഴയില്‍ നിന്നുള്ള എം.എല്‍.എ ആണ്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അതില്‍ 80 വര്‍ഷം പ്രവര്‍ത്തിച്ച ഒരേയൊരു നേതാവാണ് വി.എസ്. കഴിഞ്ഞ 19 വര്‍ഷമായി പതിവു തെറ്റിക്കാതെ പിറന്നാൾ ആഘോഷിക്കുന്നുണ്ടെങ്കിലും ഇത്തവണ കേക്ക് മുറിക്കലില്‍ ചുരുക്കിയാണ് പിറന്നാൾ ആഘോഷം.

Leave a Reply

Your email address will not be published.