ഒമൈക്രോണ്‍; കേരളത്തില്‍ രാത്രിയാത്രാ നിയന്ത്രണം, ആള്‍ക്കൂട്ടം, അനാവശ്യ യാത്ര അനുവദിക്കില്ല


ഒമൈക്രോണ്‍ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ രാത്രിയാത്രാ നിയന്ത്രണം.
ന്യൂയര്‍ ആഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ ഞായര്‍ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയാണ് നിയന്ത്രണം. കടകള്‍ രാത്രി 10 മണിക്ക് അടയ്ക്കണം. ആള്‍ക്കൂട്ടവും അനാവശ്യയാത്രകളും അനുവദിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ കര്‍ശനമായ വാഹന പരിശോധനയടക്കം ഉണ്ടാകും.
അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും പോലീസിന് നിര്‍ദേശം നല്‍കും. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നത് ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകും. നിലവിൽ 57 പേർക്കാണ് സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിച്ചത്.