NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘മതപരമായ കണ്ടന്റുകള്‍ പ്രചരിപ്പിക്കണ്ട’; പുറത്തു നിന്നുള്ളവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ചൈന

രാജ്യത്ത് മതപരമായ കണ്ടന്റുകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും വിദേശികളെ നിരോധിച്ച് ചൈന. ഓണ്‍ലൈനായി കണ്ടന്റുകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നുമാണ് വിദേശികളെയും വിദേശ സംഘടനകളെയും നിരോധിച്ചത്.

‘മെഷേഴ്‌സ് ഫോര്‍ ദി അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഇന്റര്‍നെറ്റ് റിലീജിയസ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്’ എന്ന പേരിലാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്.

ചൈനയുടെ പ്രാദേശിക റെഗുലേറ്ററില്‍ നിന്നും ലൈസന്‍സ് ലഭിക്കാത്ത പക്ഷം വിദേശികള്‍ക്കാര്‍ക്കും ഇനിമുതല്‍ മതപരമായ ചടങ്ങുകളും മറ്റുമൊക്കെ സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കാന്‍ സാധിക്കില്ല. ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ നിയന്ത്രണങ്ങളെന്ന് ബുധനാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് പങ്കെടുത്ത ‘നാഷണല്‍ റിലീജിയസ് വര്‍ക്ക് കോണ്‍ഫറന്‍സ്’ നടന്ന് രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് പുതിയ നിയന്ത്രണത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നത്.

Leave a Reply

Your email address will not be published.