യാത്രാനിരക്ക് കൂട്ടണം, മോട്ടോര്‍ വാഹന തൊഴിലാളികള്‍ ഈ മാസം 30-ന് പണിമുടക്കും
1 min read
മോട്ടോര്‍ വാഹന തൊഴിലാളികള്‍ ഈ മാസം 30 ന് പണിമുടക്കിന് ആഹ്വാനം ചെയ്തു. യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക, പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോര്‍ തൊഴിലാളികള്‍ 24 മണിക്കൂര്‍ പണിമുടക്കും.
ഇന്ധനവില വര്‍ദ്ധിച്ചതോടയാണ് തൊഴിലാളികള്‍ യാത്രാനിരക്കും കൂട്ടണമെന്ന് ആവശ്യപ്പെടുന്നത്. ഇതിനോടൊപ്പം പഴയ വാഹനങ്ങളില്‍ ജിപിഎസ് ഒഴിവാക്കുക, വാഹനം പൊളിക്കല്‍ നിയമം 20 വര്‍ഷമായി നീട്ടുക, ഇ-ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ അടുത്ത മാസം മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്ന് സമിതി അറിയിച്ചു.