NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കവുങ്ങിൽ നിന്ന്  വീണ് വിദ്യാർത്ഥി മരിച്ചു.

തിരൂരങ്ങാടി: കവുങ്ങിൽ നിന്ന്  വീണ് വിദ്യാർത്ഥി മരിച്ചു. കരുമരക്കാട് പടിഞ്ഞാറെ പീടികക്കൽ അബ്ദുൽഹമീദിന്റെ മകൻ ആനിഹ്(21) ആണ് മരിച്ചത്. പരപ്പനങ്ങാടി ഇഷാ‌അത്തുൽ ഇസ്‌ലാം അറബിക് കോളേജ് അവസാന വർഷ ബിരുദ വിദ്യാർത്ഥിയാണ്.
ഇന്നലെ രാവിലെ കോളേജിലേക്ക് പുറപ്പെടുന്നതിനു മുൻപ് അയൽവാസിയുടെ കവുങ്ങിൽ അടയ്ക്ക പറിച്ച് നൽകുന്നതിനായി കയറിയതായിരുന്നു. പൊട്ടി വീണ കവുങ്ങിനൊപ്പം നിലത്തേക്ക് വീണ ആനിഹിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
എം.എസ്.എം കരുമരക്കാട് ശാഖാ സെക്രട്ടറിയും യൂനിവേഴ്സിറ്റി മണ്ഡലം ഭാരവാഹിയുമായ ആനിഹ് പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വ്യാഴാഴ്ച ഖബറടക്കും.
മാതാവ്: കെ.എം. റം‌ല,
സഹോദരങ്ങൾ: ഹാഷിം, ഹിബ.

Leave a Reply

Your email address will not be published.