ഗാർഹിക പീഡന പരാതിയിൽ നടപടി എടുത്തില്ലെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ യുവതി ആത്മഹത്യക്ക് ശ്രമിച്ചു


പരവൂർ പൊലീസ് സ്റ്റേഷന് മുന്നിൽ യുവതിയുടെ ആത്മഹത്യാശ്രമം. പരവൂർ സ്വദേശിനി ഷംനയാണ് പൊലീസ് സ്റ്റേഷന് മുന്നിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഷംന ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് നടപടി എടുത്തില്ലെന്ന് ആരോപിച്ചാണ് ഷംന സ്റ്റേഷന് മുന്നിൽ കൈ ഞരമ്പ് മുറിച്ചത്.
തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെളിവില്ലാത്തതിനാലാണ് പ്രതികളുടെ അറസ്റ്റ് വൈകിയതെന്നാണ് പൊലീസ് വാദം.