കൊയിലാണ്ടി: കോഴിക്കോട് – ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. കുറുവങ്ങാട് കാക്രാട്ട് കുന്നുമ്മൽ പുനത്തിൽ മീത്തൽ സുനിൽ കുമാറിനെയാണ് (54) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ ശരീരത്തിൽ പാടുകൾ കണ്ടതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.
തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. സർക്കിൾ ഇൻസ്‌പെക്ടർ എൻ. സുനിൽ കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.