ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ ഫുഡ് സേഫ്റ്റി ക്യാമ്പ് നടത്തി


തിരൂരങ്ങാടി : ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെറുമുക്ക് ഐശ്വര്യ ക്ലബ്ബിന്റെയും ഗ്രന്ഥാലയത്തിന്റെയും തിരൂരങ്ങാടി ഐ.സി.ഡി.എസിന്റെയും സഹകരണത്തോടെ ചെറുമുക്ക് സലാമത്ത് നഗറിൽ ഫുഡ് സേഫ്റ്റി ക്യാമ്പ് സംഘടിപ്പിച്ചു.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സാജിത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് അംഗം അരീക്കാട്ട് സൗദ മരക്കാർകുട്ടി അധ്യക്ഷത വഹിച്ചു.
കൊണ്ടോട്ടി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. കെ സി മുഹമ്മദ് മുസ്തഫ ക്യാമ്പിൽ ക്ലാസ്സെടുത്തു.
ചടങ്ങിൽ ഐശ്വര്യ ക്ലബ്ബംഗങ്ങളായ ടി. സൽമാൻ, സി. ഫവാസ്, എം. റസാക്ക്, വി. ജാബിർ, എ. അമിർ, വി. ആശിഖ്, കൂട്ടായ്മ അംഗങ്ങളായ വി.പി. കാദർ ഹാജി, ബഷീർ പനക്കൽ, ഹനീഫ ചെറുമുക്ക്, പി.കെ. ഇസ്മായിൽ തുടങ്ങിയവർ പ്രസംഗിച്ചു, കൂട്ടായ്മ സെക്രട്ടറി മുസ്തഫ ചെറുമുക്ക് സ്വാഗതവും, എൻ.പി. അരുൺ നന്ദിയും പറഞ്ഞു.