മുസ്ലിം യൂത്ത്‌ലീഗ് “ചിറക് കാമ്പയിന്‍” തിരൂരങ്ങാടിയിൽ ഉജ്ജ്വല തുടക്കം


ഫാരിസ് ഹുദവിയുടെ പ്രാര്‍ത്ഥനകളോടെ തുടങ്ങിയ ചടങ്ങില്‍ മണ്ഡലം മുസ്്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെ കുഞ്ഞിമരക്കാര്‍, ഷരീഫ് വടക്കയില്‍, സലീം പൂഴിക്കല്‍, എം.സി കുഞ്ഞുട്ടി, അനീസ് കൂരിയാടന്‍, കെ.കെ റഹീം, യാസര്‍ പനയത്തില്‍, എം.പി യാസീന്‍, സി ബാപ്പുട്ടി പ്രസംഗിച്ചു. രാവിലെ 9 മണിക്ക് മുസ്ലിംലീഗ് കാരണവര്‍ സൈതലവി ചിത്രം പള്ളി പതാക ഉയര്‍ത്തി.
തുടർന്ന് നടന്ന പ്രകടനത്തിന് മുസ്തഫ പനയത്തില്‍, എം.പി. മുഹമ്മദ് ഹസ്സന്‍, യൂസഫ് വാഴങ്ങാട്ടില്‍, പി. അബ്ദുറഹ്മാന്‍, പി. ഹുസൈന്‍, പി. അബ്ബാസ്, കെ. അന്‍സാര്‍, ടി. മമ്മുട്ടി, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ്, സി.കെ. മുനീര്‍, നൗഫല്‍ പെരുമണ്ണ, പി. അഷ്‌റഫ്, കെ.കെ. റഷീദ്, ശിഹാബ് കോഴിശ്ശേരി, ടി സലാഹുദ്ധീന്‍, സി അഫ്‌സല്‍, വി.വി യഹ് യ, സി.പി ഷാക്കിര്‍, പി സാബിത് നേതൃത്വം നല്‍കി.
വെള്ളിയാമ്പുറം മേഖലയില്‍ നിന്നും വിവധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും മുസ്്‌ലിംലീഗ് കാരണവന്മാരെയും ചടങ്ങില്‍ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ സി. ഷരീഫയുടെ നേതൃത്വത്തില്‍ ഇശല്‍മേളയും അരങ്ങേറി. സമ്മേളനത്തിന്റെ ഭാഗമായി ചായ മക്കാനി, മുസ്ലിംലീഗ് ചരിത്രം വിളിച്ചോതുന്ന എക്‌സിബിഷന്‍, ചന്ദ്രിക കാമ്പയിന്‍ പ്രചരണം എന്നിവയും ഒരുക്കിയിരുന്നു.