നാഷണൽ യൂത്ത് ലീഗ് മലപ്പുറം ജില്ല കമ്മിറ്റി ഓർമ മരം പദ്ധതി


മലപ്പുറം : മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബിന്റെ നൂറാം ജന്മവാർഷികാത്തോടാനുബന്ധിച്ച് നാഷണൽ യൂത്ത് ലീഗ് മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിലായി 100 വൃക്ഷ തൈകൾ നടുന്നു.
പദ്ധതിയുടെ ജില്ലാ തല ഉത്ഘാടനം മലപ്പുറം കോട്ടക്കുന്നിൽ പരിസ്ഥിതി പ്രവർത്തകൻ തോരപ്പ മുസ്തഫ നിർവഹിച്ചു.
വിവിധ മണ്ഡലം കേന്ദ്രങ്ങളിലും, പ്രവർത്തകരുടെ വീടങ്കണങ്ങളിലുമായി നൂറു കണക്കിന് വൃക്ഷതൈകൾ നടും.
ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി മുജീബ് പുള്ളാട്ട്, ഉനൈസ് തങ്ങൾ, തയ്യിൽ കമറുദ്ധീൻ, അൻവർ സാദത്എന്ന ബാപ്പു, ഷൈജൽ വലിയാട്ട് തുടങ്ങിയവർ പങ്കെടുത്തു.