തമിഴ്‌നാട്ടില്‍ സ്വകാര്യ സ്‌കൂളിലെ ശുചിമുറി തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു


ചെന്നൈ: തമിഴ്‌നാട്ടില്‍ സ്വകാര്യ സ്‌കൂളിലെ ശുചിമുറി തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. തിരുനെല്‍വേലിയിലാണ് അപകടമുണ്ടായത്. മൂന്ന് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്ക് പറ്റിയ കുട്ടികളില്‍ രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
പാളയംകോട്ടൈ ടൗണ്‍ സാഫ്റ്റര്‍ മെട്രിക്കുലേഷന്‍ സ്‌കൂളിലാണ് അപകടം നടന്നത്. മരിച്ച കുട്ടികളുടെ മൃതദേഹം തിരുനെല്‍വേലി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂള്‍ കെട്ടിടം വളരെ പഴക്കമുള്ളതാണെന്നും കൊവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിനടുത്തോളം അടച്ചിട്ടിരിക്കുകയായിരുന്നെന്നുമാണ് വിവരം.