NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അടുക്കളയിലെ രഹസ്യ അറയിൽ 16 ലക്ഷം; കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോ​ഗസ്ഥിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ എൻവയൺമെന്റൽ ഓഫീസർ എ.എം ഹാരിസിന്റെ ആലുവയിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ കണ്ടെടുത്തു. അടുക്കളയിലെ രഹസ്യഅറയിൽ നിന്നുൾപ്പെടെ വിജിലൻസ് 16 ലക്ഷം രൂപ പിടികൂടി.

ആലുവയിലെ ഫ്ലാറ്റിന് 80 ലക്ഷം രൂപയുടെ മൂല്യമുണ്ട്. ഇവിടെ നിന്നും രണ്ടുലക്ഷത്തിന്റെ ടെലിവിഷൻ, ഒന്നരലക്ഷത്തിന്റെ മ്യൂസിക് സിസ്റ്റം എന്നിവ കണ്ടെത്തി. കൂടാതെ കൂടാതെ സേവിങ്സ് ബാങ്കിൽ പതിനെട്ടരലക്ഷം രൂപ, തിരുവനന്തപുരത്ത് 2000 സ്ക്വയർഫീറ്റ് വീട്, പന്തളത്ത് 33 സെന്റ് സ്ഥലവും വീടും ഉള്ളതായും വി‍ജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

ബുധനാഴ്ച ടയർ അനുബന്ധ സ്ഥാപനത്തിന് സർട്ടിഫിക്കറ്റ് നൽകുന്നതിന് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിൽ വെച്ച് ഹാരിസിനെ വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്.

Leave a Reply

Your email address will not be published.