NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സാമ്പത്തിക പ്രതിസന്ധി; സ്‌കൂളുകളില്‍ പാല്‍ ഇനി ഒരു ദിവസം

സാമ്പത്തിക പ്രതിസന്ധി മൂലം സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി താത്കാലികമായി പുനഃക്രമീകരിച്ച് സര്‍ക്കാര്‍. സ്‌കൂളുകള്‍ പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിക്കുന്നത് വരെ മുട്ടയും പാലും ഒരു ദിവസം നല്‍കിയാല്‍ മതിയെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം.

പാചക ചെലവ് വര്‍ധിച്ചത് പ്രതിസന്ധിയായെന്ന് സ്‌കൂള്‍ അധ്യാപകര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് നടപടി. പാചക ചെലവിനുള്ള തുക കൂട്ടണമെന്നും സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്നത് വരെ പാലും മുട്ടയും നല്‍കുന്നത് നിര്‍ത്തവെയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രധാനാധ്യാപകരും അധ്യാപകസംഘടനകളും സര്‍ക്കാരിന് നിവേദനവം നല്‍കി. സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്ന പാചകചെലവില്‍ രണ്ടു കറികളോടുകൂടിയ ഉച്ചഭക്ഷണവും സപ്ലിമെന്ററി ന്യൂട്രീഷ്യന്റെ ഭാഗമായുള്ള ഭക്ഷ്യവസ്തുക്കളും നല്‍കാനാകില്ലെന്നും ഇവര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

പാചക ചെലവിനായുള്ള തുക കൂട്ടാന്‍ തയാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി ശിപാര്‍ശ നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടു. നിലവില്‍ സപ്ലിമെന്ററി ന്യൂട്രീഷ്യനായി ആഴ്ചയില്‍ രണ്ടുദിവസം പാലും (150 മില്ലീലിറ്റര്‍) ഒരു ദിവസം മുട്ടയും മുട്ട കഴിക്കാത്ത കുട്ടികള്‍ക്ക് മുട്ടയുടെ വിലയ്ക്കുള്ള നേന്ത്രപ്പഴവുമാണ് നല്‍കി വരുന്നത്. 150 കുട്ടികളുള്ള ഒരു സ്‌കൂളില്‍ ഒരു കുട്ടിക്ക് എട്ടുരൂപയും 151 മുതല്‍ 500 വരെ കുട്ടികളുള്ള സ്‌കൂളുകളില്‍ഏഴുരൂപയും 500ല്‍ കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ ആറുരൂപയുമാണ് നല്‍കുന്നത്. ഇത് പര്യാപ്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *