കാത് തുളയ്ക്കുന്ന ഹോൺമുഴക്കി ചീറിപ്പായു ന്നവർക്ക് പിന്നാലെ പണിവരുന്നുണ്ട്. പരിശോധന കർശനമാക്കി മോട്ടോർ വാഹനവകുപ്പ്


തിരൂരങ്ങാടി:കാത് തുളയ്ക്കുന്ന ഹോൺമുഴക്കി റോഡിലൂടെ ചീറിപ്പായുന്നവർക്ക് പിന്നാലെ പണിവരുന്നുണ്ട്.
അതിശബ്ദമുള്ള ഹോണുകൾ പിടികൂടാൻ ഓപ്പേറേഷൻ ‘ഡെസിബെലുമായി’ മോട്ടോർവാഹന വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡുകൾ നിരത്തിലിറങ്ങി.
ജില്ലാ എൻഫോഴ്സ്മെൻ്റ് ആർടിഒ കെ.കെ സുരേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം, മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം ഉദ്യോഗസ്ഥരും, വിവിധ സബ് ഓഫീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ തിരൂരങ്ങാടി, പൊന്നാനി, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി, നിലമ്പൂര്, തിരൂർ, വളാഞ്ചേരി, കോട്ടക്കൽ, തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചും, ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചും പരിശോധന ശക്തമാക്കി.
രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ എയർ ഹോൺ ഘടിപ്പിച്ച 259 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു.1,15,500 രൂപ പിഴ ഈടാക്കി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആർടിഒ കെ.കെ. സുരേഷ് കുമാർ പറഞ്ഞു.