സ്റ്റുഡന്റസ് പോലിസ് കാമ്പയിന് തുടക്കമായി


വള്ളിക്കുന്ന് : സാമൂഹിക തിന്മകളെ ചെറുക്കാൻ സ്റ്റുഡന്റസ് പൊലിസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കാമ്പയിൻ അരിയല്ലൂർ അശ്വതി ഗാർഡൻസിൽ തുടക്കമായി.
ശൈശവവിവാഹം, മനുഷ്യക്കടത്ത് തുടങ്ങിയ സാമൂഹിക തിന്മകളെ ചെറുക്കുന്നതിനായി കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്, എഫ്.എക്‌സ്.ബി ഇന്ത്യ സുരക്ഷാ, മിഷൻ ബെറ്റർ ടുമാറോ എന്നിവയുടെ പിന്തുണയോടുകൂടി നടത്തപ്പെടുന്ന ‘ശൈശവ വിവാഹത്തോട് സഹിഷ്ണുതയില്ല’ എന്ന അന്താരാഷ്ട്ര കാമ്പയിൻ വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മനോജ് കോട്ടാശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു.
പി.ടി.എ പ്രസിഡൻ്റ് നിസാർ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എ.ഷെെലജ മുഖ്യാതിഥിയായി. സ്ഥിരംസമിതി അധ്യക്ഷരായ പി.എം.ശശികുമാർ, എ.പി. സിന്ധു, വാർഡംഗം സുനിലത്ത് ആബിദ്, എസ്.പി.സി ഗാർഡിയൻ പ്രസിഡൻ്റ് വൽസരാജ്, സ്കൂൾ മാനേജർ കെ കെ.വിശ്വനാഥൻ, പ്രിൻസിപ്പൽ ശ്രീജയ, പ്രഥമാധ്യാപകൻ വിനു, നാഷാത്ത്, രാഹുൽ, സി.പി.ഒ.മാരായ പി.പി. സുധീഷ്, ബിന്ദു ഭാസ്കർ എന്നിവർ പ്രസംഗിച്ചു.