കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ 20 ന് ജില്ലയിലെ 100 കേന്ദ്രങ്ങളിൽ നിൽപ് സമരം സംഘടിപ്പിക്കും
1 min read

മലപ്പുറം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) 20 ന് ചൊവ്വാഴ്ച ജില്ലയിലെ 100 കേന്ദ്രങ്ങളിൽ നിൽപ് സമരം സംഘടിപ്പിക്കും. വാടക ഇളവ് പ്രഖ്യാപിക്കുക, കെട്ടിട വാടക നിയന്ത്രണം നിയമം ഉടൻ പ്രഖ്യാപിക്കുക, കണ്ടെയ്‌മെറ്റ് സോണുകളിലെ അശാസ്ത്രീയ കടയടപ്പിക്കൽ ഒഴിവാക്കുക,

അനധികൃത തെരുവ് -വാഹന കച്ചവടങ്ങൾ നിർത്തലാക്കുക, പ്രതിസന്ധിയിലായ വ്യാപാരികൾക്ക് പലിശരഹിത വായ്പ അടക്കം വ്യാപാരികളുടെ ഉന്നമനത്തിന് പാക്കേജ് പ്രഖ്യാപിക്കുക, ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 11 വരെ നിൽപ് സമരം സംഘടിപ്പിക്കുന്നത്.

കോവിഡ് പ്രോട്ടോകോൾപാലിച്ചു അഞ്ച് പേർ വീതമായിരിക്കും ഓരോ കേന്ദ്രങ്ങളിലും പങ്കെടുക്കുക. യോഗത്തിൽ പ്രസിഡന്റ് എം.എൻ. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.

എം.പി.നാസർ പാണ്ടിക്കാട്, മുസ്തഫ മാളികുന്ന്, കെ.കെ.എം അഷ്റഫ് തങ്ങൾ, രാമചന്ദ്രൻ പാങ്ങ്, ഇബ്രാഹിംകുട്ടി തിരൂർ, ഹുസൈൻ ചുങ്കത്തറ, നസീം വളാഞ്ചേരി ,ഹനീഫ പുത്തനത്താണി, ബിൻഷാദ് കൂട്ടിലങ്ങാടി, റഷീദ് എടക്കര, അബൂബക്കർ തങ്ങൾ, ഗഫൂർ മലപ്പുറം, സമദ് പുലാമന്തോൾ, രാജു അരീക്കോട്, നൗഫൽ ചേളാരി, മുസ്തഫ മഞ്ചേരി തുടങ്ങിയവർ സംസാരിച്ചു