ഡല്‍ഹിയിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു ; രാജ്യത്തെ അഞ്ചാമത് കേസ്


ന്യൂഡല്‍ഹി: രാജ്യത്ത് ഒരു ഒമിക്രോണ്‍ കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ അഞ്ചാമത്തെ കേസാണിത്. ടാന്‍സാനിയയില്‍ നിന്നും എത്തിയ ആള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
പതിനൊന്ന് പേരുടെ പരിശോധനയിലാണ് ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളില്‍ ഓരോരുത്തരുക്കം രോഗം സ്ഥിരീകരിച്ചിരുന്നു.