പത്തു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിക്ക് 46 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും


പാലക്കാട് പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നാല്‍പ്പത്തിയേഴുകാരന് 46 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് കോടതി.
ചെര്‍പ്പുളശ്ശേരി എഴുവന്തല സ്വദേശി കാട്ടിരിക്കുന്നത്ത് വീട്ടില്‍ ആനന്ദിനാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷ വിധിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കുട്ടി താമസിക്കുന്ന വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തത്. പിഴതുക ഇരയ്ക്ക് നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ആറ് വര്‍ഷവും 50,000 രൂപ പിഴയും, പോക്‌സോ കേസില്‍ രണ്ട് വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം 50,000 രൂപ പിഴയും, പോക്‌സോ കേസില്‍ തന്നെ കുട്ടിയെ പീഡിപ്പിച്ചതിന് 20 വര്‍ഷവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.
പിഴയടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. കേസിന്റെ വാദത്തിനായി 15 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്. 19ഓളം രേഖകളും ഹാജരാക്കിയിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. നിഷയാണ് ഹാജരായത്.