NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സിദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കണ മെന്നാവശ്യപ്പെട്ട് മലപ്പുറത്ത് ഓപ്പൺ ഫോറംനടത്തി.

മലപ്പുറം: സിദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് നടത്തിയ ഓപ്പൺ ഫോറം ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്തു. അന്യായമായി യു.പി.പോലീസ് കരിനിയമങ്ങൾ ചുമത്തി  തുറങ്കിലടച്ച മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ്റെ മോചനത്തിനായി അവസാന നിമിഷം വരെയും കൂടെയുണ്ടാകുമെന്ന് ടി.എൻ. പ്രതാപൻ എം.പി.പറഞ്ഞു.

കേരള സർക്കാറിൻ്റെ സജീവ ഇടപെടൽ അടിയന്തരമായി വിഷയത്തിലുണ്ടാകണം. പത്രസ്വാതന്ത്ര്യവും, പൗരാവകാശങ്ങളും തല്ലിക്കെടുത്തി രാജ്യത്തെ ഇരുണ്ട യുഗത്തിലേക്കാണ് ബി.ജെ.പി നയിക്കുന്നത്.


കെ.പി.സി.സി. സെക്രട്ടറി കെ.പി.നൗഷാദ് അലി അധ്യക്ഷനായിരുന്നു. എൻ.പി. ചെക്കുട്ടി, വി.ആർ അനൂപ്, അഡ്വ.കെ.സി.അഷ്റഫ്, അനീസ് കക്കാട്ട്, നൗഫൽ ബാബു, എം.കെ.മുഹസിൻ, മുജീബ് ആനക്കയം, പി.പി .എ . ബാവ, സിദ്ദീഖ് കണ്ണമംഗലം, അഡ്വ. ഡാനിഷ്, നാസർ പടിഞ്ഞാറ്റുമുറി, മാനു റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു. സിദ്ദീഖ് കാപ്പൻ്റെ ഭാര്യയും കുടുംബാംഗങ്ങളും സംബന്ധിച്ചു.

Leave a Reply

Your email address will not be published.